Song Lyrics - രചന: ജീബോ ജി കുളത്തുങ്കല്‍
26 November 2009
(കരുണ ക്കടലെ ഞാന്‍.... എന്ന രീതി )
ലൌകിക മോഹത്താലേ ഞാന്‍
നിന്നോടും സ്വര്‍ഗ്ഗത്തോടും
പാപം ചെയ്തു മുടിയന്‍ പുത്രന്‍ പോല്‍
മാനസ ശാന്തി യക ന്നെന്നില്‍
നിന്നും പൊയ് പോയ് ജ്ഞാനമതും
നേടിയതോ ഞാന്‍ ഇരുളെന്‍ അകതാരില്‍
സ്നാനത്താല്‍ ഞാന്‍ നേടിയതാം
നിന്‍ റൂഹായിന്‍ ആവാസം
നഷ്ടമാതാക്കി ഞാനയ്യോ ദോഷി
കരുണ നിറഞ്ഞവനെ എന്റെ
ഹൃദയം കേഴുമ്പോള്‍ എന്നില്‍
ഹാലേലുയ്യാ കൃപ തോന്നീടണമേ
നിന്‍ ആലയമതില്‍ ഞാന്‍ എത്തി
ആചാര്യത്വത്തിന്‍ മുന്‍പില്‍
ഏറ്റു പറഞ്ഞീ - ടുന്നെന്നുടെ പിഴകള്‍
ബലിപീOത്തിങ്കല്‍ നിന്നും
നിന്‍ തനുവും നിണവും തന്നി -
ട്ടെന്നാത്മത്തെ വീണ്ടും പുതുതാക്ക
പാപച്ചെളിയില്‍ ഞാന്‍ വീണ്ടും
വീഴാതെന്നെ കാത്തീടാന്‍
നിന്‍ റൂഹായെ മേന്മേല്‍ പകരണമേ
അന്ത്യത്തോളം നിന്‍ സ്തുതികള്‍
പാടും പ്രജയായ് തീര്‍ന്നീടാന്‍
ഹാലേലുയ്യാ കൃപ ചെയ്യണമെന്നില്‍
രചന: ജീബോ ജി കുളത്തുങ്കല്‍ 20-11-2009